പെണ്ണത്തത്തിലേക്കിനിയെത്ര?
(നിങ്ങളുടെ മനസ്സിലൂടെ കടന്നു പോകുന്ന ചിന്തകള്‍ എവ്വിധമാകാമെന്ന് എനിക്കറിയാം .ഉടക്കാന്‍ കാരണമന്വേഷിച്ച് നടക്കുന്ന നമ്മള്‍ മനുവര്‍ഗത്തിന് എന്തും പ്രകോപിതകാരണങ്ങളാണല്ലോ(ഇവിടെ ഞാനത്
തിരുത്തിപ്പറയേണ്ടതുണ്ട് കാരണം ഇവിടെ അഭിപ്രായവ്യത്യാസങ്ങള്‍ ഒരു വിഭാഗത്തിനു
മാത്രമേ കാണൂ.അവിടെ തെളിയുന്ന പുച്ഛം തുപ്പുന്ന ചിരി എനിക്ക് മാത്രമല്ല ഒരുപക്ഷെ
ഇനിയും സംസാരശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത കാഴ്ചയ്ക്ക് മങ്ങലേറ്റിട്ടില്ലാത്ത എന്‍റെ
ചില സുഹൃത്തുക്കള്‍ക്കും കാണാകും.)
ആണത്തത്തെക്കുറിച്ച് നമ്മള്‍ ഒരുപാടു കേട്ടിരികുന്നു. ഒത്തിരി ചര്‍ച്ച
ചെയ്യപ്പെട്ടതും ഒത്തിരിയാഘോഷിക്കപ്പെടുന്നതും ഒരിക്കലും പുതുമ നഷ്ടപ്പെടത്തുമായ
ഒരു വിഷയമായി അന്നും ഇന്നും എന്നും ഇതെങ്ങനെ നിലനില്‍ക്കുന്നു എന്ന വസ്തുത എന്നെ
ഏറെ ചിന്തിപ്പിചിട്ടുണ്ട്.ഒപ്പം ഇത്തിരി വേദനയോടെ എന്തുകൊണ്ട് പെണ്ണത്തം എന്നത്
നിഘണ്ടു അംഗീകരിക്കാത്ത വിലകുറഞ്ഞ ഒരു ജല്പനം മാത്രമായൊതുങ്ങി എന്നും കൂടെക്കൂടെ
ചിന്തിച്ചു.അപ്പോള്‍ ഭൂവില്‍നിന്നുരുത്തിരിഞ്ഞ അശരീരി ഇതായിരുന്നു പെണ്ണത്തം
എന്നതിനെക്കാള്‍ “സ്ത്രീത്വം” ആണ് ശരിയായ പദപ്രയോഗം എന്ന്. സ്ത്രീത്വം...ശരിതന്നെ. അപ്പോള്‍ പൗരുഷം?
ഇല്ല.മതിയായ ഉത്തരം ഇല്ല..ഇല്ലാതായതല്ല.ഇല്ലാതക്കപ്പെടുക മാത്രമാണെന്ന സത്യം
മനസിലാക്കുകയായിരുന്നു തുടര്‍ന്ന്.പകരം സ്ത്രീക്ക് നിശ്ചയിക്കപ്പെട്ട ഒത്തിരി
മലയാളവാക്കുകള്‍ നിഘണ്ടുവില്‍ തെളിഞ്ഞു....ശ്രീത്വം,കന്യകാത്വം,മാതൃത്വം എല്ലാം
വിരല്‍ ചൂണ്ടുന്നതോ പെണ്ണിന്‍റെ സ്വാതന്ത്ര്യത്തിലേക്ക്, ശരീരത്തിലേക്ക്.അവിടെ
തുടങ്ങുകയും അവിടെ തന്നെ അവസാനിക്കുകയും ചെയ്യുന്ന ആണിന്‍റെ സ്ത്രീത്വം.അപ്പോള്‍
പറയാതിരിക്കാന്‍ വയ്യ ഈ വാക്ക് പെണ്ണറിഞ്ഞുള്ളതല്ല. പെണ്ണിനു വേണ്ടിയാകാനും
തരമില്ല.
ശരിയായ
ഒരു നിര്‍വചനം നല്കാന്‍ “നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു” എന്ന ആണ്‍വിധിയെഴുത്തില്‍ തൃപ്തിയും അതൃപ്തിയും പ്രകടിപ്പിച്ച്
കഴിയുന്ന ഒരു വിഭാഗം ഇന്നും പെണ്ണത്തത്തിനായി പോരാടുന്നു. ആണത്തത്തെ ആള്‍ബലംകൊണ്ടും
അംഗബലംകൊണ്ടും കായബലംകൊണ്ടും സ്ഥാപിച്ചെടുക്കുമ്പോള്‍ എന്തുകൊണ്ട് പെണ്ണത്തം
ഇല്ലാതാകുന്നു എന്നതിന്‍റെ ഉത്തരം പകല്‍പോലെ വ്യക്തമാണ്.
“ഇസം” പ്രതിഭാസങ്ങളെ നമ്മള്‍ ന്യായീകരിക്കുന്ന പോലെ തന്നെ ഇവിടെ നമുക്ക് “ത്തം”ങ്ങളെയും ആക്ഷേപിക്കാം.കാരണം ഒരു വാക്കിനും ഒരു പ്രവൃത്തിക്കും അപ്പുറത്ത് മറ്റെന്തോക്കെയാലോ നിയന്ത്രിക്കപ്പെടുന്ന ഒരു അവസ്ഥാന്തരമാണ് ഇവയും.
അത്തരം വിചാരങ്ങളിലേക്കെത്തിപ്പെടാനുള്ള തിടുക്കമില്ലായ്മയാവാം ഒരു പക്ഷെ പെണ്ണത്തത്തിന് ആക്കം കുറയ്ക്കുന്നത്.അല്ലെങ്കില്‍ അവസരനിഷേധത്തിന്റെ ബാക്കി പത്രവുമാവാം പെണ്ണത്തത്തിന്‍റെ ഇല്ലായ്മയ്ക്ക് കാരണം. “സ്ത്രീത്വം” എന്ന പുരുഷ സങ്കല്‍പത്തെ ഉടച്ചുവാര്‍ക്കുന്ന ഒരു പ്രതിഭാസമായി പെണ്ണത്തം ഉയര്‍ന്നു വരേണ്ടത് അത്യാവശ്യമായി കാണുന്ന ഒരു സമൂഹം ഇന്നുണ്ടെന്നത് ആശാവഹമാണ്.അതിന്‍റെ മുന്നോടിയായിന്ന്‍ നമുക്ക് “പെണ്ണെഴുത്തി”നെ കാണാവുന്നതാണ്.പതിവ് ചട്ടക്കൂടുകള്‍ ഭേദിച്ച് ഉയര്‍ന്ന ഭാഷ സംസാരിക്കുന്ന പെണ്ണ് ഇന്നും എന്നും ആണിനു ഭീഷണിയാണ്.അത് കാലം തെളിയിക്കുന്നു.ഈ വെല്ലുവിളികള്‍ മറികടക്കാന്‍ ഏറ്റവും നല്ല മാര്‍ഗം നിശിതവിമര്‍ശനം തന്നെ അതില്‍ തളര്‍ന്നു പോകുന്നു പലപ്പോഴും പെണ്ണത്തം, അതിജീവിക്കുന്നവരാകട്ടെ ദുര്‍നടപ്പുകാരിയും വഴക്കാളിയും താന്തോന്നിയുമാകുന്നു.
“ഇസം” പ്രതിഭാസങ്ങളെ നമ്മള്‍ ന്യായീകരിക്കുന്ന പോലെ തന്നെ ഇവിടെ നമുക്ക് “ത്തം”ങ്ങളെയും ആക്ഷേപിക്കാം.കാരണം ഒരു വാക്കിനും ഒരു പ്രവൃത്തിക്കും അപ്പുറത്ത് മറ്റെന്തോക്കെയാലോ നിയന്ത്രിക്കപ്പെടുന്ന ഒരു അവസ്ഥാന്തരമാണ് ഇവയും.
അത്തരം വിചാരങ്ങളിലേക്കെത്തിപ്പെടാനുള്ള തിടുക്കമില്ലായ്മയാവാം ഒരു പക്ഷെ പെണ്ണത്തത്തിന് ആക്കം കുറയ്ക്കുന്നത്.അല്ലെങ്കില്‍ അവസരനിഷേധത്തിന്റെ ബാക്കി പത്രവുമാവാം പെണ്ണത്തത്തിന്‍റെ ഇല്ലായ്മയ്ക്ക് കാരണം. “സ്ത്രീത്വം” എന്ന പുരുഷ സങ്കല്‍പത്തെ ഉടച്ചുവാര്‍ക്കുന്ന ഒരു പ്രതിഭാസമായി പെണ്ണത്തം ഉയര്‍ന്നു വരേണ്ടത് അത്യാവശ്യമായി കാണുന്ന ഒരു സമൂഹം ഇന്നുണ്ടെന്നത് ആശാവഹമാണ്.അതിന്‍റെ മുന്നോടിയായിന്ന്‍ നമുക്ക് “പെണ്ണെഴുത്തി”നെ കാണാവുന്നതാണ്.പതിവ് ചട്ടക്കൂടുകള്‍ ഭേദിച്ച് ഉയര്‍ന്ന ഭാഷ സംസാരിക്കുന്ന പെണ്ണ് ഇന്നും എന്നും ആണിനു ഭീഷണിയാണ്.അത് കാലം തെളിയിക്കുന്നു.ഈ വെല്ലുവിളികള്‍ മറികടക്കാന്‍ ഏറ്റവും നല്ല മാര്‍ഗം നിശിതവിമര്‍ശനം തന്നെ അതില്‍ തളര്‍ന്നു പോകുന്നു പലപ്പോഴും പെണ്ണത്തം, അതിജീവിക്കുന്നവരാകട്ടെ ദുര്‍നടപ്പുകാരിയും വഴക്കാളിയും താന്തോന്നിയുമാകുന്നു.
ഇത്തരത്തില്‍ എന്നെ ഏറെ ചിന്തിപ്പിച്ച പെണ്ണത്തത്തിനും, വേദനിപ്പിച്ച
ആണത്തത്തിനും ഇടയില്‍ തൂങ്ങിയാടിയ ഒരുപാടു ചോദ്യങ്ങളില്‍ ഒരു പ്രധാനചോദ്യചിഹ്നമായി
കിടക്കുകയായിരുന്നു “നസ്ബന്തികരണ്‍” എന്ന വാക്ക്.എന്‍റെ പന്ത്രണ്ടാമത്തെ വയസ്സിലാണ് ആദ്യമായി
ഞാനാ വാക്ക് കേള്‍ക്കുന്നത്.ദൂരദര്‍ശന്‍ ചാനലില്‍ നിന്ന് തന്നെയാണെന്നാണ് എന്‍റെ ഓര്‍മ.ഹിന്ദി
തരക്കേടില്ലാതെ അറിയാമായിരുന്നിട്ടും ഈ വാക്കിന്റെ അര്‍ഥം മനസിലായില്ല.വായില്‍
കിട്ടിയ പുതിയ വാക്ക് ഏതോ ഒരു പുതിയ ബ്രാന്‍ഡ് ചോക്ലേറ്റിന്റെ പേരുപോലെ വീണ്ടും
വീണ്ടും എടുത്തുപറയുമ്പോള്‍ അടുത്തുനിന്ന് സരസമായി ചിരിച്ച എന്റെയെട്ടനെ ഞാന്‍
കാണുന്നു.ചിരി മാത്രമല്ല അതിങ്ങനെ പറയാതെ എന്ന് വിലക്കുകയും ചെയ്തു അവന്‍.ആ ചിരിക്ക്
പ്രത്യേകിച്ചൊരര്‍ത്ഥം ഉണ്ടായിരുന്നോ?ആ വാക്കുകളില്‍ ഒളിഞ്ഞിരുന്നതും ഒരുതരം
ആണത്തത്തിന്റെ മണമായിരുന്നോ?
അര്‍ത്ഥമെന്താണെന്നു മനസിലായില്ലെങ്കിലും ചെയ്താല്‍ സര്‍ക്കാര്‍ പൈസ
തരുമെന്നും,ആണുങ്ങള്‍ക്ക് മാത്രമേ കിട്ടൂ എന്നും മനസിലായി.പരസ്യത്തില്‍ സൈക്കിളില്‍ വന്ന ഒരു ചേട്ടന്‍ “ഞാന്‍ ചെയ്തു,നീ ചെയ്തില്ലേ പേടിക്കാനൊന്നുമില്ല” എന്ന് പറയുന്നു.
പക്ഷെ സംഭവം എന്താണെന്ന് എത്ര ചോദിച്ചിട്ടും ചിരി മാത്രമായിരുന്നു ഏട്ടന്റെ ഉത്തരം.അതും
ഒരു കൌശലമാണ്.സ്ത്രീ അറിഞ്ഞിരിക്കേണ്ടതല്ല എന്നറിയിക്കാന്‍ പലപ്പോഴും എളുപ്പത്തില്‍
എടുത്തണിയാവുന്ന അംഗവിക്ഷേപം. അവളെ മയക്കാനും ഒതുക്കാനും കണ്ടു പിടിച്ച പഴയൊരായുധം.
“നീയതറിഞ്ഞുകൂടാ” അല്ലെങ്കില്‍ “നീയത് പറഞ്ഞുകൂടാ” കാരണം അത്
ചോദ്യങ്ങളായേക്കാം.ചോദ്യങ്ങള്‍ പലപ്പോഴും ഭീഷണികളും.
എന്‍റെ വളര്‍ച്ചയോടെ മനസ്സില്‍ നിന്ന് മാഞ്ഞുപോയ “നസ്ബന്തികരണ്‍” അഥവാ Vasectomy ഇപ്പൊ എല്ലാവര്ക്കും, ആണത്തമുള്ളതും ഇല്ലാത്തതുമായ
ആണുങ്ങള്‍ക്ക് പോലും, അറിവായിക്കാണും. എനിക്കും മനസിലാകുന്നു.
ഇന്ന് വീണ്ടും ഓര്‍മയുടെ താളുകളിലേക്ക്
കടന്നു വരികയയിരുന്നു പണ്ടെന്നോ മറന്ന പൗരുഷത്തിന്‍റെ
ആ ചോദ്യ ചിഹ്നം. ഇത്തവണ അതിനു കാരണക്കാര്‍ ആകാശവാണിയും. രാവിലെ ചടങ്ങിനു വാതുറന്ന
റേഡിയോ അരമണിക്കൂറോളം പറഞ്ഞത് ഇതിനെക്കുറിച്ചായി. ആണുങ്ങള്‍ കേള്‍ക്കാനിടയില്ലാത്ത
കേള്‍ക്കാനിഷ്ടപ്പെടാത്ത സംസാരം. എന്തുകൊണ്ടെന്ന് നിങ്ങള്‍ ഊഹിച്ചുകൊള്ളുക.
ഉടനെ തന്നെ മനസിലേക്ക് കടന്നു വന്ന ചിത്രം മറ്റൊന്നായിരുന്നു.കഴിഞ്ഞ
ദിവസങ്ങളിലെന്നോ ഫേസ്ബുക്കില്‍ പാകിസ്ഥാന്‍ പട്ടാളത്തെയും ഭീകരവാദികളെയും
കളിയാക്കി ആരോ ഇറക്കിയ ഒരു പോസ്റ്റ്......,ഒരു പടം.
സ്ത്രീയുടെ മറയാലൊളിഞ്ഞിരുന്നു യുദ്ധം ചെയ്യുന്ന പാക്‌പുരുഷന്‍ അവനോടു
പൊരുതുന്ന ആണത്തത്തിന്‍റെ പ്രതീകമായൊരു ധീര ജവാനും.അത് കണ്ടാസ്വദിച്ച ബഹുഭൂരിപക്ഷം
പുരുഷന്മാരില്‍ ആരും തന്നെ ഒരിക്കല്‍പ്പോലും തന്നിലേക്ക് നോക്കിയില്ല.പകരം ഭീരുവായ
ഒരു യോദ്ധാവിനെ മാത്രമാണവിടെ കണ്ടത്.അതില്‍ പ്രതിഫലിച്ചത് തന്റെ മുഖമായിരുന്നു
എന്ന് മനസിലാക്കാനുള്ള ചാതുര്യവും അവര്‍ക്കന്ന്യമായിരുന്നു.രണ്ടു ചിന്തകളാണ് അവിടെ
പങ്കുവെക്കപ്പെട്ടത്.ഒന്ന് ആണത്തം സ്ത്രീക്ക് പിറകിലല്ല മുന്‍പിലാണ്..മറ്റൊന്ന്
സ്ത്രീ പുരുഷന്റെ ബാധ്യതയാണ്... അവള്‍ക്ക് മാതൃത്വവും(ഇതില്‍ രണ്ടിലും സ്നേഹം,സുരക്ഷിതത്വം
എന്നീ വികാരങ്ങള്‍ പുറംപൂച്ചായി പ്രദര്‍ശിക്കപ്പെടുന്നു).
ആണത്തം അവ്വിധമാണ് തെളിയിക്കേണ്ടതെന്നാണ് ഭൂരിപക്ഷമെങ്കില്‍ എന്തുകൊണ്ട്
പുരുഷന് വന്ധ്യംകരണം ഒരു ആഭൂഷണമായി കണ്ടുകൂടാ?
‘ആണത്തത്തെ ചോദ്യം ചെയ്യുന്ന പ്രവൃത്തി ആണോ അത്?’ എന്നതായിരുന്നു ഒരു ശ്രോതാവിന്റെ സംശയം.ഈ ഒരു ചോദ്യം എന്നെ
തെന്നിനീക്കിയത് പ്രസവംനിറുത്തലെന്ന് ലാഘവമായി പറഞ്ഞു പോകുന്ന വന്ധ്യംകരണം എന്ന
സ്ത്രീത്വചടങ്ങിലേക്കാണ്. രണ്ടാം പ്രസവം(പലപ്പോഴും) കഴിയുമ്പോള്‍ സ്ത്രീകളുടെ
ഇഷ്ടം അന്വേഷിച്ചോ അന്വേഷിക്കതെയോ പ്രസവ ചികിത്സയുടെ ഭാഗമായോ അല്ലാതെയോ “ഞങ്ങള്‍ക്കിനി കുട്ടികള്‍ വേണ്ട അതുകൊണ്ട് നിര്‍ത്തുന്നു” എന്ന കൊഞ്ചലില്‍ “അവളി”ലൂടെ ഊര്‍ന്നിറങ്ങുന്നത് നിറഞ്ഞ അജ്ഞത മാത്രമാണ്.ഞങ്ങള്‍ക്കിനി
കുട്ടികള്‍ വേണ്ട, ഞങ്ങള്‍ നിറുത്തുന്നു എന്നിടത്ത് തീരുന്നു ആ ഒരുമ.“ഞങ്ങള്‍ക്കു” വേണ്ടി ഇതുമായും
അവള്‍ പൊരുത്തപ്പെടുന്നു എന്ന് വേണം പറയാന്‍ അവിടെ അവള്‍ക്കു
നഷ്ടപ്പെടുന്നതെന്താണ്? അവള്‍ നഷ്ടപ്പെടുത്തുന്നത് എന്താണ്? അവളുടെ പെണ്ണത്തമല്ലേ?
അവള്‍ക്ക് നഷ്ടപ്പെടുന്നത് അവളിലുള്ള സ്വതന്ത്ര്യമല്ലേ? ശാരീരികവും മാനസികവുമായ
അസ്വാസ്ഥ്യങ്ങള്‍ അവളേറ്റെടുക്കുന്നു. എന്തിന്? ഭാവിയില്‍ കുഞ്ഞുണ്ടാവാതിരിക്കാന്‍
എന്തുകൊണ്ട് പുരുഷനത് ചെയ്തുകൂടാ? പുരുഷനും സ്ത്രീയും ഒരുപോലെ ഒരേ സമയം
വസെക്ടമിയും ട്യുബെക്ടമിയും ചെയ്യുന്നില്ല? ചോദ്യങ്ങളാണ്.
അവിടെ പുരുഷന്‍ ആസ്വദിക്കുന്ന സ്വാതന്ത്ര്യം സ്ത്രീയ്ക്കെങ്ങനെ അന്യമാകുന്നു?അവിടെ
പുരുഷന് നഷ്ടമാകുന്നതെന്തോക്കയോ അത് തന്നെയാണ് സ്ത്രീയ്ക്കും പലപ്പോഴും
ത്യജിക്കേണ്ടി വരുന്നത്.ഒരുപക്ഷെ അതിലുമേറെ നഷ്ടം ഏറ്റുവാങ്ങാന്‍ അവള്‍ നിര്‍ബന്ധിതയാകുന്നു.
പുരുഷവന്ധ്യംകരണ ശസ്ത്രക്രിയയെക്കാള്‍ എന്തുകൊണ്ടും ഭയാനകവും ഏറെ വേദനാജനകവുമാണ്
സ്ത്രീയുടേത്. അനന്തരഫലങ്ങളും പലപ്പോഴും അവള്‍ക്ക് പ്രതികൂലമാകുന്നു. എന്നിട്ടും
എന്ത്കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന ആണത്തം ഒരു ചെറിയ വിട്ടുവീഴ്ചയ്ക്ക്
തയ്യാറാകുന്നില്ല? പ്രസവ മുറിയില്‍ ഭാര്യയുടെ വേദന ഇല്ലായ്മ ചെയ്യാന്‍ കൂടെയിരുന്നു
കണ്ണീരൊഴുക്കുന്ന ഭര്‍ത്താക്കന്മാര്‍ അറിയുന്നതിന്...നിങ്ങള്‍ക്ക് ചെയ്യാവുന്ന
മറ്റൊന്നുണ്ട്. അതും ആണത്തത്തിന്‍റെ മറ്റൊരു മുഖമാണ്.
ജനനനിയന്ത്രണം ആവശ്യമേയല്ല എന്ന് ഞാനഭിപ്രായപ്പെടുന്നില്ല എന്നാല്‍
എന്തുകൊണ്ട് ഈ നിയന്ത്രണം പലപ്പോഴും സ്ത്രീയ്ക്ക് മാത്രമാകുന്നു എന്നത്
ചിന്തനീയമാണ്.ആ ചിന്ത കൊണ്ടെത്തിക്കുന്നത് പുരുഷന്‍റെ പൌരുഷം അവന്‍റെ ലിംഗത്തില്‍
ഒതുങ്ങി നില്‍ക്കുന്നു എന്ന അവന്‍റെ തന്നെ വിശ്വാസത്തിലാണ്. ഭൌതികമായ
അവസ്ഥാന്തരങ്ങളിലൂടെ അവന്‍ അളവുകോലുകള്‍ നിര്‍മ്മിക്കുകയും അത് പെണ്ണില്‍ അടിച്ചേല്‍പ്പിക്കുകയും
ചെയ്യുന്നു.അവിടെ സ്ത്രീ ശരീരമായൊതുങ്ങുന്നു.വികാരങ്ങളിലും വിചാരങ്ങളിലും യാന്ത്രികത
നിറയ്ക്കപ്പെട്ട ദിശാബോധം നഷ്ടപ്പെട്ട പെണ്‍കോലങ്ങള്‍.വേദനിക്കാന്‍
വിധിക്കപ്പെട്ടവളാണ് സ്ത്രീ എന്നര്‍ത്ഥം വെക്കുന്ന
“To the
woman he said, I will greatly increase thy travail and thy pregnancy; with pain
thou shalt bear children; and to thy husband shall be thy desire, and he shall
rule over thee.”
പ്യുവര്‍ലി പുരുഷബൈബിള്‍ വചനത്തെ ആയുധമാക്കി, മറയാക്കി അധികാരം സ്ഥാപിക്കുന്ന
വരേണ്യവര്‍ഗ്ഗത്തിനടിമപ്പെട്ടുപോകുന്നു പെണ്ണത്തം. പലപ്പോഴും അവള്‍ അറിയാതെ
പോകുന്നു വിശ്വാസങ്ങളുടെ കീഴ്വഴക്കങ്ങളുടെ വാഗ്വാദങ്ങളുടെ ഇടയില്‍ അവള്‍ക്കു
നഷ്ടപ്പെടുന്നവയെന്താണെന്ന്. സ്വന്തം ശരീരത്തില്‍ അവള്‍ക്കുള്ള അധികാരം
നിഷേധിക്കപ്പെടുന്നു.അവളുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തപ്പെടുന്നു.എങ്ങനെ?
“ഞാന്‍” എന്ന
വിശ്വാസത്തില്‍ നിന്നുയരുന്ന പെണ്ണത്തം ഇന്നും പലര്‍ക്കും അന്യമാണ്.“അവള്‍” എന്ന പുറംചട്ടയണിയാന്‍
നിര്‍ബന്ധിതയാകുന്നവരാണ് പലരും. അവള്‍ക്ക് സ്വത്വം നഷ്ടമാകുന്നുവെന്നത് അങ്ങനെ അവളുടെ
മാത്രം പരാജയമാകുന്നു.
പതിവ് ചടങ്ങുകളില്‍ ഒതുക്കി നിര്‍ത്താനുള്ള,ചട്ടക്കൂടുകളെ ഭയന്ന്
ജീവിക്കാനുള്ള പാഠങ്ങള്‍ അവളെ ബാല്യം മുതല്‍ക്കെ പഠിപ്പിച്ചു വിടുന്നു.കന്യകാത്വം
അവളുടെ രക്ഷാകവചവും വിവാഹം അവളുടെ ഭാവിയും ഭര്‍ത്താവ് അവളുടെ ദൈവവുമായി
മാറുന്നു.മാതൃത്വം അടിച്ചേല്പ്പിക്കലും രതി പീഡനവും ആകുന്നു.അതില്‍ അവള്‍ സൌഖ്യം
കണ്ടെത്തുന്നു.ഒരുനാള്‍ ചോരവാര്‍ന്നു മരിക്കുന്നു.
അവിടെ
തീരുന്നു സ്ത്രീത്വം.അവിടെ തീരുന്നു പെണ്ണത്തം എന്ന് പുരുഷ ഭാഷ്യം.അതു കണ്ടവരട്ടഹസിക്കുന്നു
“കൊഞ്ചന്‍ തുള്ളിയാ
മുട്ടോളം പിന്നേം തുള്ളിയാ ചട്ടീല്”.
ഇതിനപ്പുറത്തുള്ള സ്ത്രീസ്വര്‍ഗത്തെക്കുറിച്ചും
സ്ത്രീ ശരീരത്തെക്കുറിച്ചും പെണ്ണത്തത്തെക്കുറിച്ചും സംസാരിക്കാനുള്ള ആണത്തം
ചുരുക്കം ചിലരില്‍ മാത്രമൊതുങ്ങുന്നുവെന്നത് ശോചനീയമായ വസ്തുതയാണ്.ഒരു വര്‍ഗത്തെ
അടച്ചാക്ഷേപിക്കുകയും മറ്റൊരു വര്‍ഗത്തെ കണ്ണടച്ചു പിന്തുണക്കയാണെന്നുമുള്ള വിമര്‍ശനമുണ്ടായെക്കാം.പുരുഷ
വിരോധിയെന്ന ആക്ഷേപങ്ങള്‍ക്കുള്ള സാധ്യതയും ചെറുതല്ല.എന്നാല്‍പ്പോലും സമത്വമെന്ന
ആശയത്തിനുവേണ്ടി ഇടതടവില്ലാതെ പൊരുതുന്ന മഹാന്മാരുടെ ഇടയില്‍ മഹതികള്‍ തീരേ
ചെറുതാകുന്നു എന്ന വേദനയില്‍ നിന്നുരുത്തിരിയുന്ന ചിന്തകളെ എന്തുപേരിട്ടു
വിളിച്ചാലും അതിലെ മാനുഷിക മൂല്യങ്ങളൊട്ടും ചോര്‍ന്നു പോവില്ല.




No comments:
Post a Comment